Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണോയെന്നതിനെ കുറിച്ച് നവംബര്‍ 24 ബുധനാഴ്ച ചേരുന്ന ഐക്യമുന്നണി ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും.

നവംബര്‍ അവസാനത്തിന് മുമ്പായി യുഡിഎഫിന്റെ നിലനില്പിനെ ബാധിക്കാത്ത തരത്തില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് സോണിയാഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ബുധനാഴ്ച നടക്കുന്ന ഐക്യമുന്നണി യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ ഐക്യമുന്നണി യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാത്തതിനെതിരെ വി. എം. സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്ര് നേതാക്കളില്‍ നിന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഒരു തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ചാണ്ടി മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് തങ്ങളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതെന്ന് അറിയുന്നു. ഒരു മന്ത്രിയുടെ പ്രശ്നത്തില്‍ മുന്നണിയുടെ പ്രതിഛായ മങ്ങലേല്‍ക്കുന്നതിനോട് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. പ്രശ്നവുമായി ബന്ധപ്പെട്ട് ഐക്യമുന്നണി കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പല നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഒരു തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോവുന്നത് ഐക്യമുന്നണിയ്ക്ക് ദോഷം ചെയ്യുമെന്ന് കെപിസിസി സോണിയക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി അനില്‍ശാസ്ത്രിയാണ് ഈ പ്രശ്നത്തില്‍ സോണിയക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ടി. എം. ജേക്കബിനെ പോലുളള ഐക്യമുന്നണി നേതാക്കളും ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ലീഗിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന ജേക്കബിന്റെ ആരോപണം ഉമ്മന്‍ചാണ്ടി ഗൗരവത്തോടെയെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അദ്ദേഹം വിശദീകരണം തേടിയേക്കുമെന്നുമാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യനിലപാടെടുക്കുന്ന ജേക്കബും പിള്ളയും ഐക്യമുന്നണിയില്‍ നിന്നും പുറത്തുപോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ഇവര്‍ സ്വയമേ മുന്നണിയില്‍ നിന്ന് പോകാനുള്ള സാദ്ധ്യതയും ഇല്ല. ഇടതുമുന്നണി ഇരുവരേയും സ്വാഗതം ചെയ്യില്ലെന്നതാണ് ഇതിന് പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+