കശ്മീര്‍: പുരോഗതിയുണ്ടാവുമെന്ന് അസിസ്
ദില്ലി: മറ്റ് പ്രശ്നങ്ങളിലെ പുരോഗതിക്കനുസരിച്ച് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിലും പുരോഗതി കൈവരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസിസ് പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷൗക്കത്ത് അസിസ്.
കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നില്‍ താന്‍ പുതിയ നിര്‍ദേശങ്ങളൊന്നും വച്ചിട്ടില്ല. ശ്രീനഗര്‍-മുസാറഫര്‍ബാദ് ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി യാത്രക്കാരുടെ യാത്രാരേഖകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
അടുത്ത മാസം നടത്തുന്ന വിദേശകാര്യ സെക്രട്ടറി തലചര്‍ച്ചയില്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാവും.
സമാധാനപ്രക്രിയ തുടരുമെന്നും എല്ലാ അയല്‍രാജ്യങ്ങളുമായും സമാധാനത്തില്‍ തുടരാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അസിസ് പറഞ്ഞു. എല്ലാ പ്രശ്നങ്ങളും സൗഹാര്‍ദപരമായി പരിഹരിക്കാനാണ് പാകിസ്ഥാന്‍ താത്പര്യപ്പെടുന്നത്.
ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ പാകിസ്ഥാന് താത്പര്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഹുറിയത്ത് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അസിസ് ഒഴിഞ്ഞുമാറി.












Click it and Unblock the Notifications