കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍, ഗ്യാസ് വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: നവംബര്‍ 24 ബുധനാഴ്ച ചേര്‍ന്ന യുപിഎ-ഇടതുപാര്‍ട്ടി ഏകോപന സമിതി യോഗത്തില്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുറയ്ക്കാന്‍ ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

2003 ലെ വൈദ്യുതി നിയമത്തിലെ ചില വ്യവസ്ഥകളും പേറ്റന്റ് നിയമത്തിലെ നിര്‍ദിഷ്ട ഭേദഗതികളും പുന:പരിശോധിക്കാനും ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം ധനകാര്യമന്ത്രി പി. ചിദംബരവും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും അറിയിച്ചു.

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പലിശ 9.5 ശതമാനനായി നിലനിര്‍ത്താനും ഇടതുപാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇടതുപാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് കേന്ദ്രമന്ത്രിസഭയുടെ ബന്ധപ്പെട്ട സമിതികള്‍ തീരുമാനമെടുക്കുമെന്ന് ഇരുവരും പറഞ്ഞു.

രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, സിപിഐ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ എന്നിവരും പങ്കെടുത്തു.

യോഗത്തില്‍ ജമ്മു കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടത്തിയ സന്ദര്‍ശനത്തെ കുറിച്ച പ്രധാനമന്ത്രി വിശദീകരിച്ചു.

ഇന്ത്യന്‍ സ്വകാര്യ മേഖലാ ബാങ്കുകളില്‍ വിദേശനിക്ഷേപം നടപ്പിലാക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

പേറ്റന്റ് നിയമത്തില്‍ നിര്‍ദിഷ്ട ഭേദഗതികള്‍ കൊണ്ടുവരുന്നത് മരുന്ന് വില കൂടാന്‍ കാരണമാവുമെന്ന് ആശങ്കയുണ്ടെന്ന് യെച്ചൂരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X