Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി.ജെ.പിയില്‍ വിമതഗ്രൂപ്പ്

തൊടുപുഴ: ബി.ജെ.പി സംസ്ഥാനഘടകത്തില്‍ ഗ്രൂപ്പുവഴക്ക് ശക്തമായതോടെ പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാന്‍ പി.പി മുകുന്ദന്‍പക്ഷം ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ശ്രേയസ് കേരള എന്ന സംഘടന രൂപീകരിച്ചു.

മുകുന്ദന്‍ പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബി.ജെ.പിക്കാരാണ് ഇതിന്റെ ജില്ലാ-നിയോജകമണ്ഡലം ഭാരവാഹികള്‍. പെട്രോള്‍ പമ്പ് വിവാദത്തില്‍ പാര്‍ട്ടിസ്ഥാനം നഷ്ടമായ നേതാവാണ് സംസ്ഥാനഭാരവാഹി.

ഈ കമ്മറ്റിയുടെ സംഘടനയുടെ രൂപീകരണം എല്ലാ ജില്ലകളിലും നടന്നു വരികയാണ്. ബി.ജെ.പി സംഘടനാതെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് വിമതസ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി പാര്‍ട്ടിക്കുള്ളില്‍ പ്രശ്നം സൃഷ്ടിക്കുകയാണ് സംഘടനാലക്ഷ്യം.വിമതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന പേര്‍ വരാതിരിക്കാന്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘടനയാണിതെന്നു വരുത്തിത്തീര്‍ക്കാനാണ് നേതാക്കളുടെ ശ്രമം.

കഴിഞ്ഞ ബി.ജെ.പി ഭരണത്തിന്റെ കാലത്ത് ധാരാളം ഫണ്ടുകളും പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ട്. ഇതും കൂടുതല്‍പേരെ ഈ പക്ഷത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്.

സംഘടനയുടെ രൂപീകരണം ഗൗരവമായാണ് ബി.ജെ.പി കാണുന്നത്. പാര്‍ട്ടിക്കുള്ളില്‍ വിമതപ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന നിലപാടെടുത്തിട്ടുള്ള മുതിര്‍ന്ന നേതാക്കള്‍ സംഘടനയ്ക്കെതിരെ പാര്‍ട്ടി കേന്ദ്രകമ്മറ്റിയില്‍ പരാതി കൊടുത്തിട്ടുണ്ടെന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+