ജോലി വാഗ്ദാനം: മൂന്നംഗസംഘം പിടിയില്‍
കൊല്ലം: നാവികസേനയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നു പണം തട്ടിച്ചെടുക്കുന്ന മൂന്നുപേരെ കൊല്ലം പൊലീസ് അറസ്റുചെയ്തു.
സന്തോഷ്, വിഘ്നേശ്വര്‍, മുരളീധരന്‍ എന്നിവരാണു പിടിയിലായത്. ഇവരില്‍ സന്തോഷും വിഘ്നേശ്വറും സഹോദരന്മാരാണ്.
ചെറുപ്പക്കാരെ സമീപിക്കുന്ന മൂന്നംഗസംഘത്തിലൊരാള്‍ നേവിയില്‍ മാര്‍ഷലാണെന്നു പറയുകയും ഇവരെ എറണാകുളത്തു ലോഡ്ജില്‍ താമസിപ്പിച്ച് നേവല്‍ബേസും നേവി യൂണിഫോമുകളും കാണിക്കുകയും ചെയ്ത ശേഷം 20,000 രൂപ മുന്‍കൂറായി വാങ്ങുകയുമാണ് ചെയ്തുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബാക്കി 50,000 രൂപ ജോലിക്കുള്ള ഓര്‍ഡര്‍ കിട്ടിയ ശേഷം നല്‍കണമെന്നായിരുന്നു കരാര്‍.
അനേകം ചെറുപ്പക്കാര്‍ ഇവരുടെ ചതിക്കിരയായിട്ടുണ്ട്.
തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍ കോട്ടയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.












Click it and Unblock the Notifications