വിമാനത്താവളറോഡ് വികസന നടപടികള്‍ ആരംഭിച്ചു
കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടവികസനത്തിനത്തിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതിന്റെ ഭാഗമായി ആലുവ വെസ്റ്, തൃക്കാക്കര, തിരുവങ്കുളം തുടങ്ങിയവിടങ്ങളില്‍ നിന്നും ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച് ഡിസംബര്‍ 12നു വിജ്ഞാപനം പുറപ്പെടുവിക്കും.
ഡിസംബര്‍ 12നു ശേഷം ഇവിടങ്ങളില്‍ യാതൊരുവിധ ഭൂമിയിടപാടുകളും അനുവദിക്കില്ല. എയര്‍പോര്‍ട്ട് വികസനത്തിനായി ഭൂമി നല്‍കുന്നവര്‍ക്ക് നല്‍കേണ്ട തുക കണക്കാക്കുവാന്‍ തഹസീല്‍ദാര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2005 ജനുവരിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.
കൊച്ചിന്‍ എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ റോഡ് മുഴുവന്‍ റബ്ബറൈസ്ഡായിരിക്കും. അന്താരാഷ്ട്രനിലവാരത്തിലാണ് ഇതു പണിയുകയെന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications