Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി കുടിയേറ്റത്തെ കുറിച്ച് പഠനം

തിരുവനന്തപുരം: മലയാളികളുടെ കുടിയേറ്റ ചരിത്രത്തെയും കുടിയേറിയ സമുദായങ്ങളെയും കുറിച്ച് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ പഠനം നടത്തുന്നു.

പഴയകാലം തൊട്ടുള്ള മലയാളികളുടെ കുടിയേറ്റത്തെ കുറിച്ചുള്ള രേഖകളും ഫോട്ടോഗ്രാഫുകളും കുടിയേറ്റ അനുഭവങ്ങളും ശേഖരിച്ചുവരികയാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഗവേഷണ കൗണ്‍സില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളോടെ ഒരു റിസോഴ്സ് സെന്റര്‍ സ്ഥാപിക്കും.

ഇന്ത്യക്കകത്തേക്കും പുറത്തേക്കുമുള്ള മലയാളി കുടിയേറ്റത്തെ കുറിച്ച് വിവരങ്ങളും രേഖകളും കൈവശമുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പഠനത്തിനായ്ി കൗണ്‍സില്‍ സഹകരണം തേടിയിട്ടുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെ പല രേഖകളും സംസ്കാരികവും നരവംശശാസ്ത്രപരവുമായ പ്രാധാന്യമുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് ഗവേഷണ കൗണ്‍സില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തായോയിസ്റ് ചൈന, ബുദ്ധിസ്റ് തായിലാന്റ്, യെമന്‍ എന്നിവിടങ്ങളുമായുള്ള മലയാളികളുടെ ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+