ജേക്കബിനോളം അധ:പതിക്കാനാവില്ല: മാണി
കൊല്ലം: ടി. എം. ജേക്കബിനോളം തനിക്ക് അധ:പതിക്കാനാവില്ലെന്ന് മന്ത്രി കെ. എം. മാണി. കഴിഞ്ഞ ദിവസം കൊല്ലത്ത് കേരള കോണ്‍ഗ്രസ്-ജേക്കബ് ജില്ലാ സമ്മേളനത്തില്‍ തനിക്കെതിരെ ജേക്കബ് ആഞ്ഞടിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാണി.
യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിക്ക് ചേരാത്ത നിലയില്‍ പ്രവര്‍ത്തിക്കുന്നതിനോട് യോജിക്കാനാവില്ല. പ്രസംഗത്തില്‍ എരിവും പുളിയും വരാന്‍ വേണ്ടി പലതും ചേര്‍ത്ത് പ്രസംഗിക്കുകയാണ് ജേക്കബ്. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള വിഭ്രാന്തിയാണ് ജേക്കബിന്.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അനുസരിച്ചാണ് ജേക്കബിനെയും പിള്ളയെയും മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. മന്ത്രിസഭയിലുണ്ടായിരിക്കുമ്പോഴുള്ള കടമകള്‍ നിറവേറ്റാത്തവരെ മുന്നണിക്ക് താങ്ങാനാവില്ല. കടമകളില്ല, അവകാശങ്ങള്‍ മാത്രം എന്ന നിലപാടാണ് ജേക്കബിന്- മാണി പറഞ്ഞു.












Click it and Unblock the Notifications