നീര: കര്‍ഷകര്‍ ചര്‍ച്ച സംഘടിപ്പിക്കും
കോഴിക്കോട്: തെങ്ങില്‍ നിന്നും നീര എന്ന പാനീയമെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിനു കീഴെ നാളികേരകര്‍ഷകര്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ഗാന്ധിയന്‍മാരും തൊഴിലാളിയൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഫോറം ചെയര്‍മാന്‍ എ.സി വര്‍ക്കി കോഴിക്കോടു നടന്ന മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടനുബന്ധിച്ച് ഡിസംബറില്‍ തൃശൂരില്‍ നടക്കുന്ന ചര്‍ച്ചയില്‍ വി.എം സുധീരന്‍, ടി.വി ബാലന്‍ എന്നിവര്‍ പങ്കെടുക്കും. ആലപ്പുഴയിലും ചര്‍ച്ച സംഘടിപ്പിക്കും.
ആളുകളില്‍ മദ്യപാനശീലമുണ്ടാക്കുമെന്ന കാരണത്താള്‍ നീരയെടുക്കുന്നതിന് എക്സൈസ് കമ്മീഷണറുടെ പ്രത്യേകഅനുവാദം വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ മദ്യാംശമില്ലാത്ത ഈ പാനീയമെടുക്കുന്നതിനുള്ള സ്വാതന്ത്യ്രത്തെ വിലക്കിയ സര്‍ക്കാര്‍ നടപടിയെ കര്‍ഷകര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികള്‍ കര്‍ഷകര്‍ക്കു ദോഷം ചെയ്യുമെന്ന് ഫോറം പ്രസിഡന്ററ് വര്‍ക്കി അഭിപ്രായപ്പെട്ടു.
എം.എ ജോണ്‍, തായത്ത് ബാലന്‍, ടി.വി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications