എജിയും ഡിജിപിയും തര്‍ക്കിച്ചത് ശരിയല്ല: ചാണ്ടി
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും പരസ്യമായി തര്‍ക്കിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇരുവരെയും വിളിച്ചുവരുത്തി സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 24 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
റോഡ് സുരക്ഷാ ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും.
ഏഴിമല നാവിക അക്കാദമിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിയമനങ്ങള്‍ ഉടന്‍ നടത്തും- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications