ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍: തീരുമാനം വ്യാഴാഴ്ച
തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനെ നവംബര്‍ 25 വ്യാഴാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും.
ഇപ്പോഴത്തെ ചെയര്‍മാനായ കെ. പി. പത്മകുമാറിന്റെ കാലാവധി 2005 ഡിസംബര്‍ 31നാണ് കഴിയുന്നത്. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പി. ആര്‍. ശങ്കരാനാരായണനാണ് പുതിയ ചെയര്‍മാനായി പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശങ്കരനാരായണന്‍ ഫെഡറല്‍ ബാങ്കിലുണ്ട്.
ഒരു ദേശസാത്കൃത ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍, ഒരു ദേശസാത്കൃത ബാങ്കിന്റെ ജനറല്‍ മാനേജര്‍, ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരാണ് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റുള്ളവര്‍. സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയിലാണ് ഈ പേരുകള്‍. ബോര്‍ഡ് യോഗത്തില്‍ കമ്മിറ്റി ഒരു പാനല്‍ അവതരിപ്പിക്കും.
സപ്തംബര്‍ മൂന്നിന് ചേര്‍ന്ന ബോര്‍ഡ് യോഗം പത്മകുമാറിന്റെ കാലാവധി ഇനിയും നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. നേരത്തെ രണ്ടു തവണ പത്മകുമാറിന്റെ കാലാവധി നീട്ടിയിട്ടുണ്ട്. ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ തസ്തിക രണ്ടായി വിഭജിക്കാനും യോഗം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications