നിയമത്തിന് മുന്നില്‍ ഏവരും തുല്യര്‍: കരുണാനിധി
ചെന്നൈ: കാഞ്ചി ശങ്കരാചാര്യരുടെ അറസ്റുമായി ബന്ധപ്പെട്ട ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അവഗണിക്കരുതെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കാഞ്ചി ശങ്കരാചാര്യരെ താന്‍ പിന്തുണക്കുകയാണെന്ന തരത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി പറഞ്ഞു.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടാണ് ഡിഎംകെക്കുള്ളത്. കുറ്റം ചെയ്തതത് ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം.
കാഞ്ചി ശങ്കരാചാര്യര്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ ശിക്ഷിക്കരുതെന്നുമുള്ള ബിജെപിയുട അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്.












Click it and Unblock the Notifications