സി.ബി.ഐ അന്വേഷണം: ഹര്‍ജി തള്ളി
ദില്ലി: കാഞ്ചി ശങ്കരാചാര്യയുടെ അറസ്റിനെക്കുറിച്ച് സി.ബി.ഐ അന്വേഷണംആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.പിയും അശോക് സിംഗാളിന്റെ സഹോദരനുമായ ബി.പി സിംഗാള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റിസ് ആര്‍.സി ലാഹോട്ടി, ജസ്റിസ് ജി.പി മാത്തൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞു.
പരാതിക്കാരന്റെ ആവശ്യങ്ങളംഗീകരിക്കുവാനുള്ള കാരണങ്ങളൊന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഈ കേസിലെ പ്രതികളുമായോ സാക്ഷികളുമായോ യാതൊരു ബന്ധവും പരാതിക്കാരനില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മാത്രവുമല്ലാ, കേസ് മദ്രാസില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളോ സാക്ഷികളോ ഹര്‍ജി നല്‍കിയിട്ടില്ല.
കേസിന്റെ എഫ്ഐആര്‍ കോപ്പി ഹര്‍ജിയില്‍ വയ്ക്കുകയോ കേസ് സി.ബി.ഐക്കു വിടാനാവശ്യമായ കാരണങ്ങളോ അവ തെളിയിക്കുവാനുള്ള രേഖകളോ മ സമര്‍പ്പിക്കുകയും ചെയ്തിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് പരാതിക്കാരന്റെ ഹര്‍ജി തള്ളുന്നതെന്ന് കോടതി അറിയിച്ചു.












Click it and Unblock the Notifications