ഗോവധം നിരോധിക്കണമെന്ന് ബിജെപി
റാഞ്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വ അജണ്ടയിലൂന്നി പ്രചാരണം നല്‍കുമെന്ന സൂചന നല്കി കൊണ്ട് രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ രണ്ടാം ദിവസമായ നവംബര്‍ 25 വ്യാഴാഴ്ച അംഗീകരിച്ച കാര്ഷി പ്രമേയത്തിലാണ് ബിജെപി ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ യോഗം വെള്ളിയാഴ്ച സമാപിക്കും.
യുപിഎ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധവും ഗ്രാമവിരുദ്ധവുമായ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
ഗോവധ നിരോധനം സംബന്ധിച്ച് മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരു ബില്ലിന് രൂപം നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസും കമ്യൂണിസ്റ് പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തിയതു കാരണം കരട് ബില്‍ അവതരിപ്പിക്കാനായില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാജ്നാഥ്സിംഗ് പറഞ്ഞു.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്നുള്ള സസ്പെന്‍ഷനെ കുറിച്ച് റാഞ്ചിയില്‍ നടന്നുവരുന്ന യോഗം ചര്‍ച്ച ചെയ്തില്ലെന്ന് രാജ്നാഥ്സിംഗ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് എല്‍. കെ. അദ്വാനിയാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം യോഗത്തില്‍ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ ഉമാഭാരതിയുടെ സസ്പെന്‍ഷനും ചര്‍ച്ചാ വിഷയമാവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications