മാലിന്യങ്ങള്‍ ഉണ്ടാക്കുന്നത് 5 സംസ്ഥാനങ്ങള്‍
ചെന്നൈ: ഇന്ത്യയിലെ 80 ശതമാനം അപകടകരമായ മാലിന്യങ്ങളുടെയും ഉറവിടം ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളാണെന്ന് നാഗ്പൂരിലെ ദേശീയ പാരിസ്ഥിതിക എഞ്ചിനിയറിംഗ് ഗവേഷണ ഇന്‍സ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാലിന്യങ്ങളുടെ വലിയൊരളവും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രമുഖ തുറമുഖങ്ങളിലാണ് കെട്ടിക്കിടക്കുന്നത്. ഇന്ത്യയുടെ പാരിസ്ഥിക ദൗര്‍ബല്യം കണക്കിലെടുക്കുമ്പോള്‍ ഇവ പ്രകൃതി വിഭവങ്ങള്‍ക്ക് ദോഷകരമാവുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബാറ്ററി അവശിഷ്ടം, സിങ്ക് അവശിഷ്ടം, ഉപയോഗിച്ച എണ്ണ തുടങ്ങിയ അപകടകരമായ മാലിന്യങ്ങള്‍ ചെന്നൈ, കൊച്ചിന്, കൊല്‍ക്കത്ത, മുംബൈ കാന്‍ഡ്ല, തൂത്തുക്കുടി തുറമുഖങ്ങളിലും ഫരിദാബാദ്, വൈറ്റ്ലാന്റ് (ബാംഗ്ലൂര്‍) എന്നിവിടങ്ങളിലെ കണ്ടെയ്നര്‍ ഡിപ്പോകളിലും കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ വര്‍ഷം 50 ലക്ഷം ടണ്‍ അപകടകരമായ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് ഓര്ഗനൈസേഷന് ഫോര്‍ എകണോമിക് കോ-ഓപ്പറേഷന് ആന്റ് ഡെവലപ്മെന്റിന്റെ കണക്ക്.
മൊത്തം വ്യാവസായിക മാലിന്യങ്ങളുടെ 60-65 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ നിന്നാണ്. പാരിസ്ഥിതികമായി ദുര്‍ബലമായ ഇന്ത്യയെ പോലുള്ള രാജ്യത്ത് ഇത് വന്‍അപകടം വിതക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി മോണിട്ടറിംഗ് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടരമായ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായ യൂണിറ്റുകള്‍ നിരോധിക്കുന്നതിന് കമ്മിറ്റിക്ക് അധികാരമുണ്ട്. ദില്ലിയിലെ 957 വ്യവസായങ്ങള്‍ക്കും കേരളത്തിലെ 195 വ്യവസായങ്ങള്‍ക്കും അടച്ചുപൂട്ടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications