സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: നവംബര്‍ 23 ബുധനാഴ്ച രാവിലെ മുതല്‍ തുടങ്ങിയ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എന്‍. ശക്തന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് എന്നിവയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
തങ്ങളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതിനെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ഖാലിദ് മുണ്ടപ്പിള്ളി പറഞ്ഞു.
ഡീസല്‍ വില്പന നികുതി പിന്‍വലിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് നല്കുന്നതില് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടിയെടുക്കും.
ബസ് ഉടമകളുടെ പരാതികള്‍ പരിഹരിക്കാന്‍ ഗ്രീവന്‍സ് കമ്മിറ്റ രൂപീകരിക്കാനും ചര്‍ച്ചയില്‍ ധാരണയായി.












Click it and Unblock the Notifications