Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത

തൃശൂര്‍: സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത ശക്തമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഔദ്യോഗിക പാനലിനെതിരെ വി. എസ്. വിഭാഗം മത്സരിക്കാനെത്തിയതിനെ തുടര്‍ന്ന് അടൂര്‍ ഏരിയാ സമ്മേളനം ആലപ്പുഴ ജില്ലാ സെക്രട്ടറി എം. എ. ബേബി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് പല ജില്ലകളിലെയും ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത തലപൊക്കിയത്. വിഭാഗീയതുടെ പേരിലാണ് എം. എ. ബേബി അടൂര്‍ സമ്മേളനം നിര്‍ത്തിവച്ചതെങ്കില്‍ തൃശൂരിലെ ചേര്‍പ്പ് ഏരിയാ കമ്മിറ്റിയില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ അനുവാദം നല്‍കുകയും ഔദ്യോഗിക പാനലിലെ രണ്ട് പേര്‍ തോല്‍ക്കുകയും ചെയ്തു.

ചേര്‍പ്പില്‍ ഔദ്യോഗിക പാനലിനെതിരെ പിണറായി പക്ഷമാണ് മത്സരിച്ചത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കരുതെന്ന് വി. എസ്. പക്ഷത്തോടാണ് അടൂര്‍ ഏരിയാ യോഗം നിയന്ത്രിച്ച പിണറായി പക്ഷക്കാരനായ എം. എ. ബേബി ആവശ്യപ്പെട്ടിരുന്നത്. അതുപോലെ ചേര്‍പ്പില്‍ മത്സരം ഒഴിവാക്കണമെന്ന് യോഗം നിയന്ത്രിച്ചവര്‍ ആവശ്യപ്പെട്ടില്ല. പിണറായി പക്ഷക്കാരനായ മാമക്കുട്ടിയാണ് യോഗം നിയന്ത്രിച്ചിരുന്നത്. ഔദ്യോഗിക പാനലിനെതിരെ രംഗത്തു വന്നതും പിണറായി വിഭാഗമാണ്.

മുന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായ മാമക്കുട്ടി നിയന്ത്രിച്ച യോഗത്തില്‍ മത്സരമുണ്ടായപ്പോള്‍ വി. എസ്. പക്ഷക്കാരായ സെബി ജോസഫ്, പി. വി. സദാനന്ദന്‍ എന്നിവരാണ് തോറ്റത്.

കഴിഞ്ഞ തവണ നടന്ന ജില്ലാ സമ്മേളനത്തില്‍ മാമക്കുട്ടിക്കെതിരെ വി. എസ്. പക്ഷം വിജയം നേടിയിരുന്നു. സമ്മേളനത്തില്‍ വിഭാഗീയതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മിറ്റി പിരിച്ചുവിട്ട് ഇ. പി. ജയരാജനെ ജില്ലാ സെക്രട്ടറിയായി നിയമിച്ചിരുന്നു.

ഏരിയാ സമ്മേളനങ്ങളില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്. ട്രിഡാ ചെയര്‍മാനും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ്. സുശീലനെതിരെ പാളയം, വഞ്ചിയൂര്‍, ചാല ഏരിയാ സമ്മേളനങ്ങളില്‍ ശക്തമായ വിമര്‍ശനമാണുയര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+