Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരില്‍ വീണ്ടും സിപിഎം സമ്മേളനം നടത്തും

തിരുവനന്തപുരം: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ, ഏരിയാ കമ്മിറ്റികള്‍ക്കും സര്‍ക്കുലര്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

അടൂര്‍ ഏരിയാ സമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം. എ. ബേബി നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിഭാഗീയ പ്രവര്‍ത്തനം മറനീക്കി പുറത്തുവന്നതിനാലാണ് സമ്മേളനം നിര്‍ത്തിവച്ചതെന്ന് യോഗത്തില്‍ ബേബി വിശദീകരിച്ചു.

അടൂര്‍ ഏരിയാ സമ്മേളനം വീണ്ടും വിളിച്ചുകൂട്ടി പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നിര്‍ത്തിവച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ തന്നെയായിരിക്കും പുതിയ സമ്മേളനത്തിലും പങ്കെടുക്കുക. പുതിയ ഏരിയാ സെക്രട്ടറി, കമ്മിറ്റി, ജില്ലാ സമ്മേളന പ്രതിനിധികള്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് മാത്രമേയുണ്ടാവൂ. നവംബര്‍ 29ന് ചേരുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം അടൂര്‍ ഏരിയാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കും.

അടൂര്‍ ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ വി. എസ്. അനുകൂലികളായ 11 പേര്‍ മത്സരിക്കാന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സമ്മേളനം ബേബി നിര്‍ത്തിവച്ചത്. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിയാന്‍ ബേബി ആവശ്യപ്പെട്ടെങ്കിലും വി. എസ്. അനുകൂലികള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവയ്ക്കുന്നതായി ബേബി പ്രഖ്യാപിക്കുകയായിരുന്നു.

സമ്മേളനം നിര്‍ത്തിവച്ചതിനെതിരെ ജനാധിപത്യ ധ്വംസനമാണെന്ന് ആരോപിച്ച് വി. എസ്. പക്ഷം സെക്രട്ടറിയേറ്റിന് പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+