പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു
മലപ്പുറം: തിരൂരില്‍ നടന്നസി.പി.എം-ആര്‍.എസ്.എസ് സംഘട്ടനത്താേേടനുബന്ധിച്ച് അറസ്റിലായ നാലുപേരെ പൊലീസ് ജീപ്പ് ആക്രമിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സംഭവത്തില്‍ തിരൂര്‍ സി.ഐ അശ്വകുമാര്‍, പൊലീസ് കോണ്‍സ്റബിള്‍മാരായ എം.എസ് രാജേഷ്, ടി.എന്‍ തുളസീദാസ് എന്നിവര്‍ക്കു പരിക്കുപറ്റി. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ 24 ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
സി.പി.എം-ലീഗ് വഴക്കു നടന്നതിനെ തുടര്‍ന്ന് കോട്ടായിയിലെ സി.പി.എം ഓഫീസും എട്ടു ,സി.പി.എം പ്രവര്‍ത്തകരുടെ വീടും ആക്രമണത്തിനിരയായിരുന്നു.സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന നാലു ലീഗ് പ്രവര്‍ത്തകരെ എസ്.ഐ അശ്വകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ബീച്ചില്‍ നിന്ന് അറസ്റുചെയ്യുകയായിരുന്നു.
ഇവരെയും കൊണ്ടു തിരിച്ചുവരുന്നവഴി 25ളം വരുന്ന സംഘം പൊലീസ് ജീപ്പ് ആക്രമിച്ച് പ്രതികളെ രക്ഷിക്കുകയായിരുന്നു. പൊലീസ് ജീപ്പും അക്രമികള്‍ തകര്‍ത്തു.
പൊലീസുകാരെ ആക്രമിച്ചതിനും സി.പി.എംകാരുടെ വീടാക്രമിച്ചതിനും അഞ്ചുമുസ്ലീം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications