കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പാടം: പുതിയ നിര്‍ദേശം അംഗീകരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: വല്ലാര്‍പാടം അന്തര്‍ദേശീയ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനും കമ്മിഷന്‍ ചെയ്യുന്നതിനും ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണല്‍ (ഡിപിഐ) സമര്‍പ്പിച്ച പുതിയ നിര്‍ദേശം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ബോര്‍ഡ് അംഗീകരിച്ചു.

അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം അയക്കും. നവംബര്‍ 25 വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

പുതിയ ടെര്‍മിനലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഡിപിഐക്ക് കൈമാറും. നാല് വര്‍ഷത്തിനുള്ളില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യാനാണ് പദ്ധതി.

രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ എത്രയും വേഗം ദുബായ് പോര്‍ട്ടിന് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാല് ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്നതുവരെ ദുബായ് പോര്‍ട്ട് ട്രസ്റിന് ഇവിടെ തുടരാം. അതിന് ശേഷം പ്രവര്‍ത്തനം വല്ലാര്‍പാടത്തേക്ക് മാറ്റണം.

ദേശീയ പാതയുമായും റെയില്‍വെയുമായും ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യാനാവൂ. ഈ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ശുപാര്‍ശ ചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X