ഉമാഭാരതിയുമായി ചര്‍ച്ച നടത്തും: അദ്വാനി
റാഞ്ചി: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയേക്കുമെന്ന് ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി സൂചന നല്‍കി.
താനുമായി ചര്‍ച്ച നടത്തുന്നതിന് ഉമാഭാരതി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹിമാലയ തീര്‍ഥാടനം പൂര്‍ത്തിയാക്കി ഉമാഭാരതി മടങ്ങിയെത്തിയതിന് ശേഷം അവരുമായി ചര്‍ച്ച നടത്തും- അദ്വാനി പറഞ്ഞു. നവംബര്‍ 26 വെള്ളിയാഴ്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
തീര്‍ഥാടനത്തിനായി ഹിമാലയത്തിലേക്ക് പോവുന്നതിന് മുമ്പ് ഉമാഭാരതി തന്നെ കണ്ടിരുന്നു. ഉമാഭാരതിയുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച് ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്വാനി പറഞ്ഞു.
നവംബര്‍ 10ന് ബിജെപി കേന്ദ്ര ഓഫീസ് ഭാരവാഹികളുടെ യോഗത്തില്‍ അദ്വാനിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് ഉമാഭാരതിയെ സസ്പെന്റ് ചെയ്തത്. ഹിമാലയത്തിലേക്ക് പോവുന്നതിന് മുമ്പായി അടുത്ത ദിവസം ഉമാഭാരതി അദ്വാനിക്ക് കത്തെഴുതുകയും അദ്ദേഹത്തെയും മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുെം സന്ദര്‍ശിക്കുകയും ചെയ്തു.
ഹിമാലയത്തില്‍ നിന്നും ഉമാഭാരതി മറ്റൊരു കത്ത് കൂടി അദ്വാനിക്ക് അയച്ചിരുന്നു. താന്‍ ക്ഷമാപണം നടത്താന്‍ ഒരുക്കമാണെന്ന് അറിയിക്കുന്ന കത്തില്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പാര്‍ട്ടിയും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications