കാഞ്ചി ജയേന്ദ്ര സരസനതി ജാമ്യാപേക്ഷ നല്‍കി
കാഞ്ചീപുരം: കാഞ്ചി ജയേന്ദ്രസരസ്വതിക്കു വേണ്ടി മറ്റൊരു ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു.
ഇത് രണ്ടാമത്തെ ജാമ്യാപേക്ഷയാണ്. നേരത്തെ ഫയല്‍ ചെയ്ത ജാമ്യാപേക്ഷയില്‍ കോടതി എതിര്‍ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് അപേക്ഷ തള്ളുകയും ചെയ്തു.
ജാമ്യാപേക്ഷ നല്‍കാന്‍ ആലോചിക്കുന്നതായി അഡ്വേക്കേറ്റ് വൈ.ത്യാഗരാജന്‍ നേരത്തെ അറിയിച്ചിരുന്നു.
സ്വാമിയുടെ ആദ്യ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ചയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചോദ്യം ചെയ്യലും കേസിന്റെ അന്വേഷണവും തുടക്കത്തില്‍ മാത്രമാണെന്നും അതുകൊണ്ട് ജാമ്യം അനുവദിയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു അന്ന് കോടതി പരാമര്‍ശിച്ചിരുന്നത്.












Click it and Unblock the Notifications