കാഞ്ചി: മികച്ച പരിചരണമെന്ന് ജയലളിത
ചെന്നൈ: ജയേന്ദ്രസരസ്വതിക്ക് സമൂഹത്തിലുള്ള സ്ഥാനം കണക്കിലെടുത്ത് അങ്ങേയറ്റത്തെ മാന്യതയോടെയാണ് അറസ്റ് ചെയ്തതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച മറുപടിക്കത്തില്‍ വ്യക്തമാക്കി.
ജയേന്ദ്രസരസ്വതിയുടെ ആരോഗ്യസ്ഥിതി മോശമാവാതിരിക്കുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സ്വാമിയെ പരിശോധിച്ച ഒരു സംഘം ഡോക്ടര്‍മാര്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. തനിക്കു നല്ല പരിചരണമാണു ലഭിക്കുന്നതെന്ന് സ്വാമി കോടതിയെ അറിയിച്ച കാര്യം ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.
ജയേന്ദ്രസരസ്വതിയുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ജയലളിതക്കു കത്തയച്ചിരുന്നു.












Click it and Unblock the Notifications