ഹിന്ദുത്വം തെരഞ്ഞെടുപ്പുവിഷയമല്ല
റാഞ്ചി: ഹിന്ദുത്വമെന്നത് തെരഞ്ഞെടുപ്പു വിഷയമല്ലെന്നും ഭാരതീയതയുമായി ബന്ധപ്പെട്ടതാണെന്നും ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്പേയി.
ബി.ജെ.പി ദേശീയഎക്സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കവെ ബി.ജെ.പി പ്രസിഡന്റ് എല്‍.കെ അദ്വാനിയും താനുമായി യാതൊരു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വമെന്നത് വിശാലമായ ജീവിതവീക്ഷണമാണ്. തെരഞ്ഞെടുപ്പു വിഷയമായി അതിനെ കാണാനാവില്ല. ഹിന്ദുത്വത്തിനും ഭാരതീയത്വത്തിനും വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കിയാലും ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്.
തെരഞ്ഞെടുപ്പു പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുപോകണമെന്നും വാജ്പേയി പറഞ്ഞു.
തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ബി.ജെ.പി ഹിന്ദുത്വ അജന്‍ഡയിലേക്കു തിരിച്ചുപോകുമോയെന്ന എന്‍.ഡി.എ സഖ്യകക്ഷികളുടെ സംശയത്തിനിടയിലാണ് വാജ്പേയിയുടെ വിശദീകരണം.












Click it and Unblock the Notifications