ബയോടെക്നോളജി അടിത്തറയാകും
തിരുവനന്തപുരം: ബയോടെക്നോളജിയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും നാനോടെക്നോളജിയുമാണ് നാളത്തെ ലോകത്തിന് അടിത്തറയാകുകയെന്ന് സംസ്ഥാന സയന്‍സ്, ടെക്നോളജി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ്പ്രസിഡന്റ് എ.ഇ മുത്തുനായകം പറഞ്ഞു.
ഹോര്‍മോണുകളെപ്പറ്റി രാജീവ്ഗാന്ധി ബയോടെക്നോളജി സെന്റര്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
45,000 ഇനം സസ്യങ്ങളും 77,000ഇനം മൃഗങ്ങളുമുള്ള വൈവിധ്യമാര്‍ന്ന രാര്യമാണ് ഇന്ത്യ. ലോകത്തിന്റെ ആകെയുള്ള വന്യജീവികളില്‍ ആറര ശതമാനവും ഇന്ത്യയിലാണ്.ഔഷധസസ്യങ്ങളും മറ്റു പ്രകൃതിദത്ത ഉറവിടങ്ങളും കണ്ടുപിടിക്കാന്‍ രാജീവ്ഗാന്ധി ബയോടെക്നോളജി കേന്ദ്രം ശ്രമം നടത്തിവരികയാണ്.
നരവംശശാസ്ത്രജ്ഞര്‍ക്ക് അവരുടെ പഠനത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ് കേരളം. ബന്ധുക്കളായവര്‍ തമ്മിലുള്ള വിവാഹം മൂലം ധാരാളം ജനിതകവൈകല്യങ്ങള്‍ ഇവിടെ കണ്ടുവരുന്നുണ്ട്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണവും അനേകം ശാരീരിക, മാനസിക പ്രശ്നങ്ങള്‍ കേരളീയരില്‍ കണ്ടുവരുന്നുണ്ട്.
അറിവിലൂടെയും അതുപങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ മാത്രമെ വളരാന്‍ സാധിക്കൂയെന്ന് മുത്തുനായകം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications