നരേന്ദ്രന്‍ കമ്മിഷന്‍: ലീഗ് നിലപാട് ശക്തമാക്കുന്നു
മലപ്പുറം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച നിലപാട് കര്‍ശനമാക്കാന്‍ മുസ്ലി ലീഗ് നേതൃയോഗം തീരുമാനിച്ചു. നിലപാട് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രക്ഷോഭയാത്ര നടത്തും.
യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്നത്. നവംബര്‍ 27 ശനിയാഴ്ച ചേരുന്ന യൂത്ത് ലീഗ് നേതൃയോഗം പ്രക്ഷോഭയാത്രക്ക് അന്തിമരൂപം നല്‍കും.
ഐസ് ക്രീം കേസ് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടാല്‍ ഒറ്റക്കെട്ടായി നേരിടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. മദ്നിക്ക് നീതി ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
വ്യാഴാഴ്ച വൈകുന്നേരെ ഏഴ് മണിക്ക് പാണക്കാട് തങ്ങളുടെ വീട്ടില്‍ തുടങ്ങിയ യോഗം മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. മുസ്ലിം ലീഗിലും യുഡിഎഫിലും പ്രശ്നങ്ങളൊന്നുമില്ലെന്ന് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. നിരപരാധിയെ അപരാധിയാക്കരുതെന്നും കുഞ്ഞാലിക്കുട്ടി രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications