Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: പല പേരുകളും പരിഗണനയില്‍

തിരുവനന്തപുരം: സിപിഐ നേതാവ് വി. വി. രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് പല പേരുകള്‍ പരിഗണിക്കുന്നു. നിയമസഭയില്‍ വന്‍ഭൂരിപക്ഷമുള്ളതുകൊണ്ട് ഈ സീറ്റ് യുഡിഎഫിന് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.

കേരള കോണ്‍ഗ്രസ് (എം) രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല.

മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയെയാണ് കോണ്‍ഗ്രസ് ഈ സീറ്റിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. പ്രവര്‍ത്തനകേന്ദ്രം ദില്ലിയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആന്റണിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞയാഴ്ച ആന്റണിക്ക് കര്‍ണാടകത്തിന്റെ ചുമതല നല്‍കിയിരുന്നു.

അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്ന സ്ഥിതി ഉണ്ടാവുമെന്നത് കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. നിയമസഭയിലേയ്ക്ക് ഒരു ഉപതിരഞ്ഞെടുപ്പ് നടത്തി വിജയിയ്ക്കാവുന്ന രാഷ്ട്രീയ അന്തരീക്ഷമല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. അതേ സമയം സംസ്ഥാനത്ത് തന്നെ തുടരാനാണ് ആന്റണിക്ക് താത്പര്യമെന്നാണ് അറിയുന്നത്.

രമേശ് ചെന്നിത്തലയാണ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖ നേതാവ്. യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്റെ പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കുമ്പോള്‍ തങ്കച്ചന് മറ്റൊരു പ്രധാനസ്ഥാനം നല്‍കാമെന്ന് ഉറപ്പുകൊടുത്തിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് തങ്കച്ചന്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇതിനിടെ പതിവുപോലെ ഈ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് കെ.എം. മാണിയും രംഗപ്രവേശം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+