എയര്‍ ഇന്ത്യാ എക്സ്പ്രസ് മാര്‍ച്ചില്‍
ദുബായ്: യു.എ.ഇയില്‍ നിന്നും കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ സര്‍വീസ് എയര്‍ഇന്ത്യാ എക്സ്പ്രസ് മാര്‍ച്ചില്‍ ആരംഭിക്കും.
ദുബായില്‍ നിന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ മൂന്നു വിമാനത്താവളങ്ങളിലേക്ക് ആഴ്ചയിലുള്ള 21സര്‍വീസുകളും എയര്‍ഇന്ത്യാ എക്സ്പ്രസ് ഏറ്റെടുക്കും.
അബുദാബിയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യാഎക്സ്പ്രസിനു കീഴിലായിരിക്കും.
പ്രാരംഭഘട്ടത്തില്‍ ദുബായ്, ഷാര്‍ജ, മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കായിരിക്കും എക്സ്പ്രസ് ഫ്ലൈറ്റുകള്‍. അല്‍-അയ്നില്‍ നിന്നും കോഴിക്കോട്ടേക്ക് ഒരു ഫ്ലൈറ്റുണ്ടായിരിക്കും.
ഗള്‍ഫില്‍ നിന്നും ഇന്ത്യയിലെ വിവിധ സ്റേഷനിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ തന്നെ കൈകാര്യം ചെയ്യും.












Click it and Unblock the Notifications