കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍ സ്ഥാപനത്തിനു നേരെ അക്രമം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സി.പി.എം നേതാവ് എം.എ ബേബിയുടെയും ഒരു സ്ത്രീയുടെയും ചിത്രം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്ത് ബേബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് വൈ.എം.സി.എ റോഡില്‍ പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ്സ് ഡിജിറ്റല്‍ ഇമേജറി എന്ന സ്ഥാപനം തകര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റഡിയിലെടുത്തു.

സംഭവമറിഞ്ഞ് സഥലത്തെത്തിയ നഗരസഭാആരോഗ്യവിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. ഭാസ്കരന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറി എ.പ്രദീപ്കുമാര്‍, കൗണ്‍സിലര്‍ അഡ്വ. എം തോമസ് മാത്യു എന്നിവര്‍ മധ്യസ്ഥതാശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

ഇതില്‍ പ്രതിഷേധിച്ച് ചിലര്‍ സ്ഥാപനത്തിലെ ഉപകരണങ്ങളും വാതിലും നശിപ്പിച്ചു.സ്ഥിതി വഷളായതോടെ പൊലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് പ്രതിഷേധയോഗവും മാര്‍ച്ചും നടത്തിയ ഇവരെ പൊലീസ് അറസ്റുചെയ്യുകയായിരുന്നു.

പുറത്തുനിന്നു വന്ന ഒരു ചെറുപ്പക്കാരന്റെ ആവശ്യപ്രകാരം കടയിലുള്ളവര്‍ എം.എ ബേബിയുടെയും സ്ത്രീയുടെയും ചിത്രം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്ത് നല്‍കുന്നത് കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ചോദ്യം ചെയ്യുകയായിരുന്നെന്നു പറയുന്നു. ഇതേത്തുടര്‍ന്ന് ചെറുപ്പക്കാരന്‍ ചിത്രം അവിടെയുപേക്ഷിച്ചു പോകുകയും കടക്കാരത് എടുത്തുവയ്ക്കുകയും ചെയ്തോടെയാണ് സംഘര്‍ഷമുണ്ടായതെന്നു പറയുന്നു.

എന്നാല്‍ ചിത്രം തങ്ങളുടെ പക്കലില്ലെന്നാണ് കടയുടമയായ സ്ത്രീ പറഞ്ഞത്. മാത്രമല്ല തനിയ്ക്ക് എം.എ. ബേബിയുടെ ചിത്രം കണ്ടാല്‍ തിരിച്ചറിയില്ലെന്നും അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X