പറമ്പിക്കുളം-ആളിയാര്‍: മന്ത്രിതല ചര്‍ച്ച നടക്കും
തിരുവനന്തപുരം: കേരളവും തമിഴ്നാടും തമ്മിലുള്ള പറമ്പിക്കുളം -ആളിയാര്‍ നദീജല മന്ത്രിതല ചര്‍ച്ച നവംബര്‍ 27 ശനിയാഴ്ച കോവളം സമുദ്രഹോട്ടലില്‍ നടക്കും.
ആന്റണി മന്ത്രിസഭയുടെ കാലത്ത് ഇടമലയാര്‍ പദ്ധിതി പൂര്‍ത്തിയാവുകയോ അല്ലെങ്കില്‍ നാലുവര്‍ഷം കഴിയുകയോ ചെയ്താല്‍ തമിഴ്നാടിന് വെള്ളം നല്‍കാമെന്നു കേരളം ഉറപ്പുനല്‍കിയിരുന്നെന്ന തമിഴ്നാടിന്റെ വാദം കേരളത്തില്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.
കാലാവധി കഴിഞ്ഞ കരാര്‍ പുതുക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായിരിക്കും കേരളം ചര്‍ച്ചയില്‍ മുന്‍തൂക്കം നല്‍കുന്നത്.
ആനമലയാറില്‍ നിന്ന് രണ്ടര ടി.എം.സി വെള്ളം നല്‍കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഇത്തരമൊരുറപ്പ് കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെയെന്ന കാര്യവും ചര്‍ച്ചയില്‍ വിഷയമാകും.
കരാര്‍ പുതുക്കുക, തമിഴ്നാടിന്റെ കരാര്‍ലംഘനംഅവസാനിപ്പിക്കുക തുടങ്ങിയ രണ്ടു കാര്യങ്ങളില്‍ തീര്‍പ്പുണ്ടായ ശേഷമേ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക.
കേരളത്തെ പ്രതിനിധീകരിക്കുന്നത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തമിഴ്നാട് സംഘത്തെ മന്ത്രി പനീര്‍ശെല്‍വന്‍ നയിക്കും.












Click it and Unblock the Notifications