കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനയില്‍ മലയാളം പഠിപ്പിക്കുന്ന സ്കൂള്‍

  • By Staff
Google Oneindia Malayalam News

പുനെ: പുനെയില്‍ മലയാളം പഠിപ്പിക്കുന്ന സ്കൂള്‍ തുടങ്ങുന്നു. പുനെ കേരള മുസ്ലിം ജമായത്താണ് സ്കൂള്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

നവംബര്‍ 27ന് തുടങ്ങുന്ന പുനെ കേരള മുസ്ലിം ജമായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കേരള എസ്എസ്എല്‍സി ബോര്‍ഡിന്റെ അനുമതിയുള്ള സ്കൂള്‍ തുടങ്ങാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

പുനെയില്‍ ഇപ്പോള്‍ മലയാളം പഠിപ്പിക്കുന്ന സ്കൂളില്ലെന്നും അതിനാലാണ് മാതൃഭാഷ പഠിപ്പിക്കുന്ന ഒരു സ്കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ കെ. അബ്ദുള്‍ മജീദ് ഹാജി പറഞ്ഞു. കന്റോണ്‍മെന്റ് മേഖലയിലായിരിക്കും സ്കൂള്‍ തുടങ്ങുന്നത്.

സ്കൂളിനായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട സഹായം നല്‍കാമെന്ന് പുനെ എംപി സുരേഷ് കല്‍മാഡിയും കേന്ദ്രമന്ത്രി ശരത്പവാറും ഉറപ്പുതന്നിട്ടുണ്ടെന്ന് മജീദ് പറഞ്ഞു. പദ്ധതിക്കായി ഫണ്ട് ശേഖരിക്കുന്നതിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടും.

ആദ്യം ഒരു പ്രൈമറി സ്കൂള്‍ തുടങ്ങാനാണ് പദ്ധതി. പിന്നീട് ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ഗ്രൂപ്പായി വിപുലീകരിക്കും. മലയാളം പഠിപ്പിക്കുന്നുവെന്ന വ്യത്യാസം മാത്രമേ മറ്റ് സ്കൂളുകളുമായി ഈ സ്കൂളിന് ഉണ്ടാവൂ.

ഒരു മലയാളം ലൈബ്രറി തുടങ്ങാനും അസോസിയേഷന് ആലോചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X