യുവതിയുടെ മരണത്തിനു പിന്നില്‍ സെക്സ് റാക്കറ്റെന്ന്
കോഴിക്കോട്: നാദാപുരത്ത് സ്വകാര്യലാബ് ടെക്നീഷ്യയായിരുന്ന സജിനിയുടെ ദുരൂഹമരണത്തിനു പിന്നില്‍ സെക്സ് റാക്കറ്റാണെന്ന സി.പി.എം ആരോപണത്തെത്തുടര്‍ന്ന് സംഭവം വിവാദമാകുന്നു.
സജിനിയുടെ മാതാപിതാക്കളുടെയും പ്രാദേശിക സംഘടനകളുടെയും ആവശ്യത്തെ തുടര്‍ന്ന കോഴിക്കോട് ക്രൈം ഡിറ്റാച്ച്മെന്റ് സെല്ലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ഒക്ടോബര്‍ മൂന്നിനാണ് വൈകീട്ട് അഞ്ചുമണിക്കാണ് സജിനിയുടെ മൃതദേഹം കോഴിക്കോട് മീഞ്ചന്തയ്ക്കടുത്തുള്ള റെയില്‍വെ ട്രാക്കില്‍ കണ്ടത്. മൂന്നുമണിക്ക് തലശേരിയിലെ തലായിയില്‍ സജിനിയെ കണ്ടവരുണ്ട്. അവിടെ നിന്നും ചുരുങ്ങിയ സമയം കൊണ്ട് സജിനി കോഴിക്കോടെങ്ങനെയെത്തിയെന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു.
സജിനിയുടെ കയ്യില്‍ നിന്നും ലഭിച്ച മൊബൈല്‍ഫോണില്‍ കോഴിക്കോടും തലശേരിയിലുമുള്ള നിരവധിപേരുടെ നമ്പറുകളുണ്ട്. സെക്സ് റാക്കറ്റുമായി ബന്ധമുള്ളവര്‍ നല്‍കിയതാണെന്നാണ് സി.പി.എം പറയുന്നത്.
സംഭവത്തെക്കുറിച്ച് ഇതുവരെയും ഗൗരവമായി അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സി.പി.എം ഏരിയാകമ്മറ്റി സെക്രട്ടറി വി.പി കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു.എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അതിന്റെ വിശദാംശങ്ങള്‍ തല്‍ക്കാലം വെളിപ്പെടുത്താനാകില്ലെന്നും ക്രൈംസെല്‍ ഡിവൈഎസ്പി ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സംഭവത്തിനു പുറകിലുള്ളവരെ വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാഅസോസിയേഷന്‍ വടകര ഡിവൈഎസ്പി ഓഫീസിലേക്കു മാര്‍ച്ചു നടത്തി.












Click it and Unblock the Notifications