Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യയ്ക്കെതിരായ സന്ദേശവുമായി..

തിരുവനന്തപുരം: കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ആത്മഹത്യാ പ്രവണതയ്ക്കെതിരെ ജീവന്‍ രക്ഷാ സെല്‍ എന്ന സംഘടന പ്രചാരണം നടത്തുന്നു.

എല്ലാ വര്‍ഷവും പതിനായിരത്തോളം മലയാളികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. ജീവിതം ജീവിക്കാനുള്ളതാണ് എന്ന പ്രതീക്ഷയുടെ സന്ദേശം പ്രതീക്ഷയറ്റവരില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജീവന്‍ രക്ഷാ സെല്ലിലെ ഫാദര്‍ സാസിറ്റ് പറഞ്ഞു.

40 ദിവസത്തിനുള്ളില്‍ കേരളത്തിലെ 14 ജില്ലകളിലും ജീവന്‍ സുരക്ഷാ സെല്‍ പര്യടനം നടത്തും. ആത്മഹത്യാ പ്രവണതക്കെതിരായ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെരുവുകളില്‍ ചിത്രരചനകള്‍ സംഘടിപ്പിക്കും. ആളുകളുമായി ഇടപഴകുകയും അപ്പപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യാം.

ഗൗരവതരമായ പ്രശ്നങ്ങളുള്ള ആളുകള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത സാധാരണമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ക്ക് അത്തരക്കാരെ സഹായിക്കാന്‍ കഴിയുമെന്നും ഫാദര്‍ സാസിറ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+