ജവാന്‍ ഏഴ് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സിആര്‍പിഎഫ് ജവാന്‍ ഏഴ് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. മറ്റ് സൈനികര്‍ തിരികെ വെടിവച്ച് ഇയാളെ വധിച്ചു.
ബാരമുള്ളയിലെ 152 സിആര്‍പിഎഫ് ബറ്റാലിയന്‍ ക്യാമ്പില്‍ നവംബര്‍ 27 ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഒരു കമാന്ററും ഒരു സബ് ഇന്‍സ്പെക്ടറും ഒരു ഹെഡ്കോണ്‍സ്റബിളും അഞ്ച് കോണ്‍സ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്.
കോണ്‍സ്റബിളായ ഡേക എന്ന ജവാനാണ് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നത്. രണ്ട് ജവാന്‍മാര്‍ക്ക് വെടിയേറ്റു.
വെടിവപ്പ് നടക്കുന്നതിന് മുമ്പായി തന്റെ കമാന്ററുമായി ദേക വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടിട്ടുണ്ട്.
ഓഫീസര്‍മാരെയും ജവാന്‍മാരെയും സഹപ്രവര്‍ത്തകര്‍ വെടിവച്ചുകൊന്ന സമാനമായ സംഭവങ്ങള്‍ ഈയിടെ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications