രാജിവയ്ക്കാന്‍ മടിയില്ല: കുഞ്ഞാലിക്കുട്ടി
മഞ്ചേരി: മന്ത്രിസ്ഥാനം വലിച്ചെറിയാന്‍ തനിക്ക് മടിയില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മഞ്ചേരി കച്ചേരിപ്പടിയില്‍ കൊരമ്പയില്‍ അഹമ്മദ് ഹാജി നഗറില്‍ ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനുവേണ്ടി ഞാനും കുറെയൊക്കെ ചെയ്തിട്ടുണ്ട്. മതേതരത്വം ആഗ്രഹിച്ച് പ്രവര്‍ത്തിച്ചതിനാല്‍ മാറാട് ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നത്ചെയ്തു. വ്യവസായ പുരോഗതിക്കു വേണ്ടി ഓടിനടന്നു. സാമുദായിക സ്പര്‍ധയുണ്ടാകരുതെന്നു കരുതിയാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സമവായത്തിന് പ്രവര്‍ത്തിച്ചത്. എന്നിട്ടും എന്നെ കളിയാക്കിയും അപമാനിച്ചും മൂക്കില്‍വലിച്ചുകളയാം എന്ന് ആരും കരുതേണ്ടതില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാധ്യമങ്ങള്‍ തന്നെ പ്രശംസിച്ച കാലത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ തനിക്ക് ഇത്രയേറെ സ്ഥാനം ലഭിച്ചിരുന്നില്ല. ഇനി തിരുവനന്തപുരത്തു പോകാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്പാര്‍ട്ടികളുമായിചേരാന്‍ ലീഗ് ഒരുക്കമല്ലെന്ന് പ്രതിപക്ഷനേതാവ് അച്ച്യുതാനന്ദന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനംചെയ്തു.












Click it and Unblock the Notifications