നീലന് കേസ്: ജനതാദള്‍ നേതാവിനെ വിസ്തരിച്ചു
തിരുവനന്തപുരം: നീലന്-നളിനി നെറ്റോ കേസില്‍ ജനതാദള്‍ (എസ്) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗം ഇക്ബാല്ഖാനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ വിസ്തരിച്ചു.
നളിനി നെറ്റോയെ നീലന് പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന 1999 ഡിസംബര്‍ 21ന് ഉച്ചക്ക് ഒരു മണിക്ക് താന്‍ നീലന്റെ ഓഫീസില്‍ പോയിരുന്നുവെന്നും 2.30 വരെ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും നളിനി നെറ്റോ ആരോപിക്കുന്നതു പോലെ ഒന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും ഇക്ബാല്‍ ഖാന് കോടതി മുമ്പാകെ പറഞ്ഞു.
കേസില്‍ പ്രതിഭാഗം സാക്ഷിയായാണ് ഇക്ബാല്‍ ഖാന് കോടതിക്ക് മുന്നില്‍ ഹാജരായത്. നളിനി നെറ്റോ 1.30ന് ഓഫീസിലെത്തിയെന്നും രണ്ട് മണിക്ക് തിരികെ പോയെന്നും ഇക്ബാല്‍ ഖാന് പറഞ്ഞു. പോവുന്നതിനിടയില്‍ ജലസേചനമന്ത്രിയായ വി. പി. രാമകൃഷ്ണ പിള്ള തന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതു കണ്ട് നെറ്റോ അദ്ദേഹത്തിന് പോവുന്നതിനായി അല്പനേരം കാത്തുനിന്നുവെന്നും ഇക്ബാല്‍ ഖാന് വെളിപ്പെടുത്തി.
അതേ സമയം ക്രോസ് വിസ്താരത്തില്‍ താന്‍ ഓഫീസിലുണ്ടായിരുന്ന സ്ഥലത്തു വച്ച് എങ്ങനെ നെറ്റോ പോവുന്നതു കണ്ടുവെന്ന് വിശദീകരിക്കാന്‍ ഖാന് കഴിഞ്ഞില്ല. നേരത്തെ കേസിനെ കുറിച്ച് അന്വേഷിച്ച ശശിധരന് കമ്മിഷന് മുന്നില്‍ താന്‍ സ്വമേധയാ ആണ് പ്രതിഭാഗം സാക്ഷിയായതെന്ന് ഖാന് പറഞ്ഞു.
നീലന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. പി. കൃഷ്ണനെ നവംബര്‍ 23നും പേഴ്സണല്‍ അസിസ്റന്റായിരുന്ന രാജേന്ദ്രനെ നവംബര്‍ 18നും വിസ്തരിച്ചിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications