എ. വി. താമരാക്ഷനെ അറസ്റ് ചെയ്തു
തിരുവനന്തപുരം: ആര്‍എസ്പി (ബി) നേതാവ് എ. വി. താമരാക്ഷനെ അറസ്റ് ചെയ്തു. നവംബര്‍ 27 ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന അക്രമം സംബന്ധിച്ച കേസിലെ ഒന്നാം പ്രതിയാണ് താമരാക്ഷന്‍.
ബാബു ദിവാകരനെ അനുകൂലിയ്ക്കുന്ന ആര്‍എസ്പി (ബി) പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് താമരാക്ഷനെ അനുകൂലിയ്ക്കുന്ന പ്രവര്‍ത്തകരാണെന്നതാണ് കേസിന് ആസ്പദമായ കാര്യം. പ്രതിഷേധ പ്രകടനം നടത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ ആര് എസ് പി (ബി) താമരാക്ഷന്‍ വിഭാഗം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതു സംബന്ധിച്ച കേസിലും താമരാക്ഷന്‍ പ്രതിയാണ്.
ഷിബു ബേബി ജോണാണ് രണ്ടാം പ്രതി. ഇദ്ദേഹത്തെ ശനിയാഴ്ച രാത്രി തന്നെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications