സോണിയ കേരള നേതാക്കളുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നവംബര്‍ 29 തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.
മൗറേഷ്യസിലേയ്ക്ക് പോകുന്നതിനിടയ്ക്ക് ഒരു മണിക്കൂര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിശ്രമത്തിനായി എത്തുമ്പോഴാണ് സോണിയ കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.കെ. ആന്റണി, കെ. കരുണാകരന്‍, കെപിസിസി അദ്ധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ വിശിഷ്ടാതിഥികള്‍ക്കുള്ള മുറിയില്‍ വച്ചായിരിക്കും ചര്‍ച്ച.
രാജീവ് ഗാന്ധിയുടെ പേരില്‍ തുടങ്ങിയിട്ടുള്ള ആശുപത്രി ഉദ്ഘാടനം ചെയ്യാനായാണ് സോണിയ മൗറേഷ്യസില്‍ പോകുന്നത്. 1995 ല്‍ സോണിയ തന്നെയാണ് ഈ ആശുപത്രിയ്ക്ക് തറക്കല്ലിട്ടത്. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് സോണിയ മൗറേഷ്യസിലേയ്ക്ക് പോകുന്നത്.












Click it and Unblock the Notifications