കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരാക്ഷനെയും അറസ്റ് ചെയ്തേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്പി (ബി) ബാബു ദിവാകരന്‍ പക്ഷത്തിലെ പ്രവര്‍ത്തകനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷനെയും അറസ്റ് ചെയ്തേക്കും.

സംഭവവുമായി ബന്ധപ്പെട്ട് ഷിബു ബേബി ജോണ്‍ എംഎല്‍എയെ ശനിയാഴ്ച തന്നെ അറസ്റ് ചെയ്തിരുന്നു. മുന്‍ ചീഫ്സെക്രട്ടറി എസ്. പത്മകുമാറിന്റെ വീട്ടില്‍ വച്ചാണ് ഷിബു ബേബിജോണിനെ അറസ്റ് ചെയ്തത്.

ഷിബുവിനെ പിന്നീട് രക്തസമ്മര്‍ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

താമരാക്ഷന്‍ നവംബര്‍ 27 ശനിയാഴ്ച വൈകീട്ട് ആലപ്പുഴയിലേയ്ക്ക് പോയിരുന്നു. വഴിയില്‍ വച്ചോ ആലപ്പുഴയില്‍ എത്തിയതിന് ശേഷമോ അറസ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ ഉദ്ദേശം. എന്നാല്‍ അതിന് കഴിഞ്ഞില്ല. ഷിബു ബേബിജോണിനെ അറസ്റ് ചെയ്തെന്നറിഞ്ഞ് താമരാക്ഷന്‍ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ അറസ്റ് ചെയ്യുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് യാത്ര കൊല്ലത്ത് അവസാനിപ്പിച്ചു.

ഷിബുവിനും താമരാക്ഷനുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ അഞ്ച് പ്രാദേശിക നേതാക്കളും കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേരും കേസില്‍ പ്രതികളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X