Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരമ്പര്യ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന വേണം

ആലപ്പുഴ: ബയോടെക്നോളജിക്കും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കും മാത്രം മുന്‍ഗണന നല്‍കുന്ന ഗവണ്‍മെന്റ് നയം തെറ്റാണെന്നും കൃഷി, പാരമ്പര്യ വ്യവസായങ്ങള്‍ എന്നിവയാണ് സംസ്ഥാനത്തിന്‍രെ മുഖമുദ്രയെന്നും മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി.

ആലപ്പുഴയിലെ കണിച്ചുകുളങ്ങരയില്‍ കയര്‍ഫെഡ് സുവര്‍ണജൂബിലയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിയും കയര്‍, മത്സ്യബന്ധനം, കശുവണ്ടി, കൈത്തറി തുടങ്ങിയ പാരമ്പര്യവ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചാല്‍ മാത്രമെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് തീരദേശങ്ങളിലുള്ളവര്‍ക്ക് നിലനില്‍പ്പുള്ളൂ.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇത്തരം വ്യവസായശാഖകളുടെ നിലനില്‍പ്പിനായി പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. താന്‍ ഭരിച്ചിരുന്ന കാലത്ത് ഇത്തരം വ്യവസായങ്ങള്‍ക്കായി 500 കോടി കണക്കാക്കിയിരുന്നു.

കയര്‍ മിഷനോ ജൂട്ട് മിഷനോ രൂപീകരിക്കാന്‍ സംസ്ഥാനത്തെ എം.പിമാര്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+