പ്രശ്നപരിഹാരം കൂട്ടായ്മയിലൂടെ: മുഖ്യമന്ത്രി
കോഴിക്കോട്: സര്‍ക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും കൂട്ടായി ശ്രമിച്ചാല്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത ഒരുവര്‍ഷത്തെ ഗവണ്‍മെന്റ് കര്‍മപരിപാടി തയ്യാറാക്കുന്നതോടൊപ്പം ജനസമ്പര്‍ക്കപരിപാടികളെ സംബന്ധിച്ച ഭാവിപരിപാടികളും പ്രഖ്യാപിക്കും.
ജനസമ്പര്‍ക്കപരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ താന്‍ പല മന്ത്രിസഭാതീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട മാമ്പഴക്കാട് മുതല്‍ക്കോട്ട് കോളനിയില്‍ വീടില്ലാത്ത ആറുപേര്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന വീടിന്റെ പട്ടയവും അദ്ദേഹം കൈമാറി.
ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 12,000ളം പരാതികളില്‍ 1450 എണ്ണത്തില്‍ പരിപാടിയില്‍ തീര്‍പ്പുണ്ടാക്കി.












Click it and Unblock the Notifications