സോണിയ തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിപ്രശ്നം വിവാദമായി നില്ക്കുന്നതിനിടയില് മൗറീഷ്യസിലേക്കുളള യാത്രാമധ്യേ തലസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചര്‍ച്ചയാരംഭിച്ചു.
ഉച്ചക്ക് ഒന്നേകാലോടെ പ്രത്യേകവിമാനത്തിലാണ് സോണിയ എത്തിയത്.
കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എ. കെ ആന്റണി, മന്ത്രി വക്കം പുരുഷോത്തമന് എന്നിവര്‍ ചേര്‍ന്ന് സോണിയയെ സ്വീകരിച്ചു. മന്ത്രി എ. ശക്തന്, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, പി.പി തങ്കച്ചന്, എന്‍ പീതാംബരക്കുറുപ്പ്, കെ. പി.സി. സി ഭാരവാഹികള്‍ തുടങ്ങിയ 30 പേരടങ്ങുന്ന സംഘം സോണിയയെ കാണാനെത്തിയിട്ടുണ്ട്.
ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തില്ലാത്തതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോണിയയെ കാണാനെത്തിയില്ല. അനാരോഗ്യം മൂലം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനും സോണിയിയെ കാണാനെത്തിയിട്ടില്ല.
സോണിയയെ കാണാനെത്തിയ മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ രാജിപ്രഖ്യാപനമുണ്ടായത് കഴിഞ്ഞ തവണ സോണിയയെ വിമാനത്താവളത്തില്‍ വച്ചുകണ്ടു മടങ്ങുമ്പോഴാണെന്നതു ശ്രദ്ധേയമാണ്.
കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് യു.ഡി.എഫ് ഗവണ്മെന്റ് നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ചക്കിടയില്‍ യു.ഡി.എഫ് നേതാക്കള്‍ സോണിയയെ അറിയിക്കുമെന്നാണു കരുതുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications