സഭ സ്തംഭിപ്പിക്കുന്നത് ആലോചിക്കും: വി.എസ്
കൊച്ചി: മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ഒന്ന് ബുധനാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം സ്തംഭിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍.
കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷം സഭയില്‍ ബഹിഷ്കരിക്കും. കുഞ്ഞാലിക്കുട്ടിയോട് ചോദ്യങ്ങളൊന്നും ചോദിക്കില്ല. മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി സഭയിലെത്തുകയാണെങ്കില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തും.
കര്‍ഷകവിരുദ്ധമായ ഏതാനും ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതുകൊണ്ട് വാക്കൗട്ട് നടത്തിയാലും സഭയിലേക്ക് പ്രതിപക്ഷം തിരിച്ചുവരും.
കുഞ്ഞാലിക്കുട്ടിപ്രശ്നത്തിലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിലും ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്ന നിലപാടിനോടുള്ള പ്രതിഷേധം സിപിഎം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
കുഞ്ഞാലിക്കുട്ടി അടിയറവ് പറയുന്നതു വരെ പ്രതിപക്ഷം പ്രക്ഷോഭം തുടരും. പ്രക്ഷോഭം ശക്തമല്ലെന്ന് പറയുന്നത് ശരിയല്ല. പുറത്തിറങ്ങാന്‍ കഴിയാതെ കുഞ്ഞാലിക്കുട്ടി മാളത്തിലൊളിച്ചിരിക്കുന്ന അവസ്ഥയുണ്ടായത് പ്രതിപക്ഷത്തിന്റെ വിജയം തന്നെയാണ്- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications