Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ഏറ്റുമുട്ടല്‍, ലാത്തിച്ചാര്‍ജ്

കണ്ണൂര്‍: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് മുസ്ലിം ലീഗ് നല്‍കിയ സ്വീകരണത്തിന് മുമ്പായി കണ്ണൂര്‍ നഗരത്തില്‍ ലീഗ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പത്രഓഫീസുകള്‍ക്കു നേരെയും ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി.

ലീഗ് സംഘടിപ്പിച്ച സ്വീകരണ പരിപാടിക്ക് മുമ്പായി കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രം നടത്തി.

മാധ്യമപ്രവര്‍ത്തകരെയും ലീഗുകാര്‍ ആക്രമിച്ചു. ദേശാഭിമാനി, മാധ്യമം ഓഫീസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കൈരളി ക്യാമറാമാന്‍ ടി. കെ. ബാബുരാജിന്റെ ക്യാമറ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറും അസഭ്യവര്‍ഷവും നടത്തി.

നഗരത്തില്‍ അഴിഞ്ഞാടിയ ലീഗ് പ്രവര്‍ത്തകര്‍ പല വാഹനങ്ങളും തകര്‍ത്തു. കാല്‍ടെക്സിലെ എ. കെ. ജി. പ്രതിമ തകര്‍ത്തു. കല്ലേറിലും ലാത്തിച്ചാര്‍ജിലും പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കുഞ്ഞാലിക്കുട്ടിക്ക് ലീഗുകാര്‍ സ്വീകരണം നല്‍കുന്നതിന് മുമ്പ് ഡിവൈഎഫ്ഐക്കാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രകടനത്തിന് ശേഷം തിരിച്ചുപോവുകയായിരുന്ന ഡിവൈഎഫ്ഐക്കാരും ലീഗുകാരുമാണ് ഏറ്റുമുട്ടിയത്. വാഹനങ്ങളിലായി വന്ന ലീഗുകാരും ഡിവൈഎഫ്ഐക്കാരും പരസ്പരം മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് ലീഗുകാരുടെ വാഹനങ്ങള്‍ക്ക് നേരെ ഡിവൈഎഫ്ഐക്കാര്‍ കല്ലേറ് നടത്തി.

തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. അതേ സമയം ലീഗുകാരുടെ അക്രമം നടക്കുമ്പോള്‍ പൊലീസ് നിഷ്ക്രിയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+