Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പുരസ്കാരം വാങ്ങില്ല: അഴീക്കോട്

കൊച്ചി: എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വീകരിക്കില്ലെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് അഴീക്കോട് വ്യക്തമാക്കി. നവംബര്‍ 30 ചൊവ്വാഴ്ച ജസ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഴീക്കോട് ഇങ്ങനെ പറഞ്ഞത്.

കോഴിക്കോട് ജയില്‍ പരിസരത്ത് പണിത കെട്ടിടത്തിലെ റസ്റോറന്റ് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത് തന്റെയും കൃഷ്ണയ്യരുടെയും പരാതി തള്ളിക്കൊണ്ടാണ്. കെട്ടിടം പണിതത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ റസ്റോറന്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഇത് തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിന്റെ എഴുത്തഛന്‍ പുരസ്കാരം ഉമ്മന്‍ചാണ്ടിയില്‍ നിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്ന് അഴീക്കോട് അറിയിച്ചു. സാംസ്കാരികമന്ത്രിയാണ് അവാര്‍ഡ് നല്‍കുന്നതെങ്കില്‍ വാങ്ങാം.

ടെലഫോണില്‍ പോലും പരാതി നല്‍കാമെന്ന് പറയുന്ന മുഖ്യമന്ത്രി ഫാക്സയച്ചിട്ടും പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് അഴീക്കോടും കൃഷ്ണയ്യരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+