ശിവവ്രതനെ ബോര്‍ഡംഗമാക്കാന്‍ നിര്‍ദ്ദേശം
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗമായി പി.കെ ശിവവ്രതനെ എസ്.എന്‍.ഡി.പി പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍ നിര്‍ദേശിച്ചു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചിട്ടുണ്ടെന്നും വിദ്യാസാഗര്‍ പറഞ്ഞു.
ലണ്ടനിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന ശിവവ്രതന്‍ അവിടത്തെ ശ്രീനാരായണമിഷനുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വെള്ളാപ്പള്ളി നിര്‍ദ്ദേശിച്ചയാളിനെ ബോര്‍ഡംഗമാക്കാന്‍ നേരത്തെ മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു. വെള്ളാപ്പള്ളിയുമായി പിണങ്ങി നില്‍ക്കുന്ന വിദ്യാസാഗര്‍ പേര് നിര്‍ദ്ദേശിച്ചാലും അതുകൊണ്ട് ഫലമൊന്നും തന്നെ ഉണ്ടാകാന്‍ പോകുന്നില്ല. വെള്ളാപ്പള്ളി നടേശന്‍ അംഗീകരിയ്ക്കാതെ ഒരാളെ മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡില്‍ അംഗമാക്കാന്‍ സാദ്ധ്യതയില്ല.












Click it and Unblock the Notifications