കാഞ്ചി: അറസ്റ് വേദനാജനകമെന്ന് ജയലളിത
ദില്ലി: കാഞ്ചി മഠാധിപതിയെ അറസ്റ്റു ചെയ്യാനുള്ള തീരുമാനം തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജയേന്ദ്ര സരസ്വതിയുടെ അറസ്റിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളോ വ്യക്തിപരമായ കാരണങ്ങളോ അല്ലെന്നും അവര്‍ വ്യക്തമാക്കി.
പ്ലാനിങ്ങ് കമ്മീഷന്‍ വൈസ്ചെയര്‍മാനെ കാണാന്‍ ദില്ലിയിലെത്തിയതായിരുന്നു ജയലളിത.
സ്വാമിയെ അറസ്റുചെയ്യാനുള്ള തീരുമാനം ആഗ്രഹിച്ചെടുത്തതല്ല. മനസോടെയല്ലാ സ്വാമിയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടതും. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം മുഖ്യമന്ത്രിയെന്ന നിലയിലുളള തന്റെ കടമ നിറവേറ്റുക മാത്രമാണ് ചെയ്തത്.
അറസ്റിനു പിന്നില്‍ രാഷ്ട3ീയലക്ഷ്യങ്ങളുണ്ടെന്ന ആരോപണം നിഷേധിച്ച അവര്‍ ഇത്തരം ആരോപണങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാവൂയെന്നഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ ബി.ജി.പിയുടെ നയം വഴിവിട്ടതാണ്. ബിജെപി തമിഴ്നാട്ടിലെ ഭരണസഖ്യകക്ഷിയാണെങ്കിലും താന്‍ അവരുടെ സഖ്യത്തിലില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിക്കഴിഞ്ഞു.
ജയേന്ദ്രസരസ്വതി കുറ്റം സമ്മതിച്ചത് പൊലീസിന്റെ നിര്‍ബന്ധം കൊണ്ടാണോയെന്ന ചോദ്യത്തിന് കോടതി നടപടികള്‍ നടക്കുന്നതിനാല്‍ ഇതെക്കുറിച്ച് അഭിപ്രായം പറയുന്നതു ശരിയല്ലെന്ന് ജയലളിത പറഞ്ഞു. തന്റെ ഗവണ്‍മെന്‍ും പൊലീസും അവരവരുടെ കടമകളാണു ചെയ്തത്. കോടതി നടപടികള്‍ അതിന്റേതായ വഴിക്കു പോകും.
പ്ലാനിങ്ങ് കമ്മീഷനുമായി ജയലളിത ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പുറത്ത് ജയേന്ദ്രസരസ്വതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തുന്നുണ്ടായിരുന്നു.












Click it and Unblock the Notifications