കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചി: വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദൂരൂഹത

  • By Staff
Google Oneindia Malayalam News

കാഞ്ചീപുരം: കാഞ്ചി മഠാധിപതിക്കെതിരെയുള്ള കേസുകളില്‍ പൊലീസന്വേഷണം നടക്കുമ്പോള്‍ മഠത്തിലെ ഹോസ്റലില്‍ വച്ച് അഞ്ചുമാസം മുമ്പു ദുരൂഹസാഹചര്യത്തില്‍ മരിച്ച 11കാരിയുടെ ബന്ധുക്കള്‍ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കി.

യുവശ്രീയെന്ന അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2004 ജൂലൈ ഒന്‍പതിന് ഈ കുട്ടിയെ ഹോസ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ചി മഠാധിപതിയെ കൊലപാതകക്കുറ്റത്തിന് അറസ്റുചെയ്ത സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ വനിതാപൊലീസ് സ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നളിനി, വെങ്കടേശന്‍ എന്നിവരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.

തിരുനെല്‍വേലി സ്വദേശികളായ കുട്ടിയുടെ ബന്ധുക്കള്‍ ചെന്നൈയിലെ സാലിഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X