Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: കേസ് ഡയറി ഹാജരാക്കി

ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായി കാഞ്ചി ജയേന്ദ്രസരസ്വതിയുടെ കേസ് ഡയറി പ്രോസിക്യൂഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ ദിവസം മഠാധിപതിയുടെ ജാമ്യാപേക്ഷയിന്‍മേല്‍ വിധിപറയുന്നതു മാററി വച്ച ജസ്റിസ് ആര്‍ പാലസുബ്രഹ്മണ്യം കേസ് ഡയറി ഹാജരാക്കുവാന്‍ ഉത്തരവിട്ടിരുന്നു.

ഇതിനിടെ ക്രിമിനല്‍ കോഡിലെ 437,439 വകുപ്പുകള്‍ വേര്‍തിരിച്ചാണ് കാണേണ്ടതെന്ന് ജയേന്ദ്രസരസ്വതിയുടെ വക്കീല്‍ ഐ. സുബ്രഹ്മണ്യം വാദിച്ചു. പപ്പുയാദവ് കേസിലെ സുപ്രീംകോടതി നടപടി സാധാരണനിയമപരിധിയില്‍ വരുന്നതല്ല. അങ്ങനെയാണെങ്കില്‍ ഒരു ഹൈക്കോടതിക്കും ജാമ്യമനുവദിക്കാന്‍ സാധിക്കില്ല. നിയമമുണ്ടാക്കാനല്ല, നിയമം നടപ്പിലാക്കുവാന്‍ മാത്രമേ കോടതിക്കനുവാദമുള്ളൂവെന്ന് സുബ്രഹ്മണ്യം വാദിച്ചു.

സ്വാമിയുടെ ജാമ്യാപേക്ഷയില്‍ വാദം നടക്കവെ 437,439 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു വായിക്കണമെന്നും ഇതനുസരിച്ച് സ്വാമിക്ക് ജാമ്യമനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വക്കീല്‍ സമര്‍ത്ഥിച്ചിരുന്നു.

വാദിഭാഗം വക്കീലുന്നയിച്ച കാര്യങ്ങള്‍ പഠിക്കാന്‍ പ്രോസിക്യൂഷന്‍ വക്കീല്‍ കോടതിയോട് ഒരു ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+