Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളം: സഭ നിറുത്തി വച്ചു

തിരുവനന്തപുരം: പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭ തല്കാലത്തേയ്ക്ക് നിറുത്തി വച്ചു.

കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ ആരോപണം ഉടന്‍ തന്നെ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്നാണ് സഭ തല്കാലത്തേയ്ക്ക് നിറുത്തി വയ്ക്കാന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ തീരുമാനിച്ചത്.

കുഞ്ഞാലിക്കുട്ടി -ഐസ്ക്രീം പാര്‍ലര്‍ പ്രശ്നം ഉച്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. പക്ഷേ ഇതുകൊണ്ടൊന്നും അടങ്ങാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഉടന്‍ തന്നെ വിഷയം ചര്‍ച്ചയ്ക്കെടുക്കണമെന്നായിരുന്നു അവരുടെ നിലപാട്.

രാവിലെ എട്ടരയ്ക്കാണ് സഭ ചേര്‍ന്നത്. ഒമ്പതരവരെ ചോദ്യോത്തര വേളയായിരുന്നു. തുടര്‍ന്ന് ശൂന്യ വേളയിലാണ് കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയിരുന്നത്. ഉച്ചവരെ കാത്തിരിയ്ക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+